sujil
പട്ടികജാതി ക്ഷേമ സമിതി ഏലൂർ വെസ്റ്റ് വില്ലേജ് സമിതി ഭാരവാഹികൾ നഗരസഭ ചെയർ പേഴ്സൺ എ.ഡി. സുജിലിന് നിവേദനം നൽകുന്നു

കളമശേരി: ഏലൂർ നഗരസഭ 31-ാം വാർഡിലെ അംബേദ്കർ നഗർ നിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി ഏലൂർ വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സൺ എ.ഡി. സുജിലിന് നിവേദനം നൽകി.

നഗരസഭ വാങ്ങിയ ഒരേക്കർ ഭൂമിയിൽ 25 വീടുകൾ നിർമ്മിച്ച് 2020ൽ എസ്.സി കുടുംബങ്ങൾക്ക് താമസിക്കാൻ കൈമാറിയിരുന്നു. എന്നാൽ വീടുകളുടെ ഉടമസ്ഥാവകാശം നൽകിയിരുന്നില്ല.

പി.കെ.എസ് ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. ദിനേശൻ, വൈസ് പ്രസിഡന്റ്

പി.കെ. അജിതകുമാരി, പി.എ. ഷിബു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു.