മരട്: ധീവരസഭ കുണ്ടന്നൂർ -നെട്ടൂർ കരയോഗങ്ങൾ സംയുക്തമായി നടത്തിയ കുടുംബസംഗമം സംസ്ഥാന സെക്രട്ടറി പി.എം. സുഗതൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രകാശൻ അദ്ധ്യക്ഷനായി. ധീവരസഭ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.കെ. സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. കണയന്നൂർ താലൂക്ക് സെക്രട്ടറി പി.എസ്. ഷമി, ശശിധരൻ. ടി.കെ,സച്ചിദാനന്ദൻ, നിഷാന്ത്, ലളിതസോമനാഥൻ, വി.വി. മുരളിധരൻ, സജയൻഎന്നിവർ സംസാരിച്ചു.