
പറവൂർ: ഇടത്തല അൽഅമീൻ കോളേജിൽ നടന്ന എം.ജി.സർവകലാശാല ഇന്റർ കൊളേജിയറ്റ് വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ മാല്യങ്കര എസ്.എൻ.എം കോളേജ് ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാം തവണയാണ് കോളേജ് ചാമ്പ്യന്മാരാകുന്നത്. കായിക വിഭാഗം മേധാവി ലെഫ്റ്റനന്റ് ജെ. അഖിൽ, ടീം കോച്ച് ഒമർ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.