പെരുമ്പാവൂർ: വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 6.52 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ 150 വൃദ്ധർക്ക് കട്ടിലുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ശോഭന വിജയകുമാർ, പി.വി. പീറ്റർ, ജിനു ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷാന്റി എം.എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.