കാലടി: വീടു പണിയുടെ കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. ശ്രീമൂലനഗരം ചൊവ്വര ആശാരിമൂലയിൽ വിനോദ് (42), വിജു (44) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് എന്നയാളെയാണ് ആക്രമിച്ചത്. പ്രതികളുടെ ബന്ധുവിന്റെ വീടു നിർമ്മാണത്തെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർ അനിൽകുമാർ ടി.മേപ്പിള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, ജോഷി മാത്യു ,റെജിമോൻ എ.എസ്. ഐ സെബാസ്റ്റ്യൻ,സി.പി.ഒമാരായ ജീമോൻ .കെ പിള്ള,നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.