snm-temple
മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിലെ നവരാത്രി ആഘോഷം കാഥികൻ സൂരജ് സത്യൻ ഉദ്ഘാനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ കാഥികൻ സൂരജ് സത്യൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, പ്രോഗ്രാം കൺവീനർ സി.ജി. ജയറാം എന്നിവർ സംസാരിച്ചു. നാടക കലാകാരൻ കെ.എം. ഷായെ ആദരിച്ചു. ഇന്ന് തിവനന്തപുരം സൗപർണികയുടെ താഴ്വാരം, നാളെ തൃശൂർ സദ്ഗമയുടെ സൈറൺ, 27ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത എന്നീ നാടകങ്ങൾ നടക്കും. 28ന് വൈകിട്ട് 6ന് ദിവ്യനാമ തരംഗിണി, 29ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്, 7ന് സംഗീതസന്ധ്യ, 30ന് വൈകിട്ട് 6.30ന് ആദരിക്കൽ ചടങ്ങ്, 7ന് നൃത്താഞ്ജലി, മഹാനവമിദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 8ന് നവദുർഗാപൂജ, വൈകിട്ട് 6.30ന് നൃത്തസന്ധ്യ, 2ന് രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം, വിദ്യാമന്ത്രാർച്ചന.