പെരുമ്പാവൂർ: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ച് കൂവപ്പടി പഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മിച്ച ഏമ്പക്കോട് കുടിവെള്ള പദ്ധതി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ് , പഞ്ചായത്ത് അംഗങ്ങളായ സിനി എൽദോ , ജിജി ശെൽവരാജ്, ഫാ. നെൽസൻ ജോയി, വാർഡ് വികസന സമിതി അംഗങ്ങളായ സാബു പാത്തിക്കൽ, എൽദോ പാത്തിക്കൽ , പി ശിവൻ, എന്നിവർ സംസാരിച്ചു