
മൂവാറ്റുപുഴ: കേരള സർക്കാർ,ഫിഷറീസ് വകുപ്പ്, ജനകീയ മത്സ്യക്കൃഷി പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ മത്സ്യക്കൃഷിക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ള കർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. വാളകം ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജോളി മോൻ സി .വൈ., ആലുവ മത്സ്യ ഭവൻ പ്രോജക്ട് കോ-കോർഡിനേറ്റർ ശിബി ടി .ബേബി ,അക്വാ കൾച്ചർ പ്രമോട്ടർ ഷിബി ഐസക് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പായിപ്ര, മാറാടി, ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ കല്ലൂർക്കാട്, ആയവന തുടങ്ങിയ പഞ്ചായത്തുകളിലായി 54200 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇന്നലെ വിതരണം ചെയ്തത്. പായിപ്ര ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എം. എസ്. അലിയാർ ഉദ്ഘാടനം നിർവഹിച്ചു.