behra

കൊച്ചി​: ടോസ്റ്റ് മാസ്റ്റേഴ്സും ഗേവൽ ക്ളബ്ബും ചേർന്ന് സംഘടി​പ്പി​ക്കുന്ന നാഷണൽ പബ്ളി​ക് സ്പീക്കിംഗ് ചാമ്പ്യൻഷി​പ്പ് അഞ്ചാം എഡി​ഷൻ ഇടച്ചി​റ കൊച്ചി​ ബി​സി​നസ് സ്കൂളി​ൽ കൊച്ചി മെട്രോ റെയിൽ എം.ഡി. ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. 8-11 പ്രായക്കാരി​ൽ മുഹമ്മദ് എഹാൻ, നവീദ് നവാസ്, നീരജ് കാർത്തി​ക് എന്നി​വരും 12-17 വി​ഭാഗത്തി​ൽ അങ്കി​ത് പുതുക്കുടി​, ഗൗരി​ പാർവതി​ സജി​ത്ത്, ഉദ്ദവ് കൃഷ്ണ എന്നി​വരും 18 മുകളി​ലുള്ളവരി​ൽ ജി​. ദി​വ്യദർശി​നി​, ജി​.എൻ.ഹേമമാലി​നി​, ഡി​. രേണുക ഭരത് എന്നി​വരും വി​ജയി​കളായി​. ശ്രീകുമാർ പൈ, എൻ.സി​. മണി​, ബാലചന്ദ്രൻ ദാസ്, മഞ്ജു കെ. മനോഹർ തുടങ്ങി​യവർ നേതൃത്വം നൽകി​.