കൊച്ചി: വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന ടി.ജെ. വിനോദ് എം.എൽ.എയുടെ ‘ഗുഡ് മോർണിംഗ് എറണാകുളം’ പദ്ധതി നാളെ രാവിലെ 9ന് പെരുമാനൂർ സെന്റ് തോമസ് സ്‌കൂളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. ബി.പി.സി.എൽ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ 37 വിദ്യാലയങ്ങളിലെ 7970 വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.