
മൂവാറ്റുപുഴ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടക്കാമറ്റം അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ സന്തോഷ് ടി.ബി ലഹരി വിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സഫീന എ മുഖ്യപ്രഭാഷണം നടത്തി.എസ്.എം.സി ചെയർമാൻ നാസർ കെ.എൻ, അദ്ധ്യാപകരായ റഹ്‌മത്ത് പി.എം,സബിത പി.ഇ, ഗീതു ജി .നായർ , അനുമോൾ പി.ആർ, കെ.എം നൗഫൽ ,സൽവ എം എന്നിവർ സംസാരിച്ചു.