പെരുമ്പാവൂർ: ബാംഗ്ലൂർ ആസ്ഥാനമായ ആർട്ട് ഒഫ് ലിവിംഗ് വൈദിക് ധർമ്മ സൻസ്ഥാൻ എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കാലടി തോട്ടുവ ആശ്രമത്തിൽ നവരാത്രി പൂജകൾ 25 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കും. 25ന് വൈകിട്ട് 6.30ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ഉദ്ഘാടനം ചെയ്യും. ആർട്ട് ഒഫ് ലിവിംഗ് സംസ്ഥാന അദ്ധ്യാപക കോ-ഓർഡിനേറ്റർ കെ. രാകേഷ് അദ്ധ്യക്ഷത വഹിക്കും. ബാബു ജോസഫ്, സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമി ചിദാകാശ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മീഡിയ കോ ഓർഡിനേറ്റർ പി.വി. ദേവരാജ്, ആശ്രമം അപ്പക്‌സ് ബോഡി മെമ്പർ ജി.എസ്. ശ്രീകുമാർ, ബ്രഹ്മചാരി പി.ജി. ജോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
25ന് രാത്രി 7.30ന് സോപാനസംഗീത മഞ്ജരി, ചിത്രപടരാവണം ഡാൻസ് തിയേറ്റർ.

26ന് വൈകിട്ട് 6ന് സംഗീത കച്ചേരി, നൃത്ത നൃത്ത്യങ്ങൾ.

27ന് വൈകിട്ട് 6.30ന് തിരുവാതിര, സോപാന സംഗീതം, സംഗീതാർച്ചന അഷ്ടപതി എന്നിവയും അരങ്ങേറും.
28, 29 തീയതികളിൽ രാവിലെ 8 മുതൽ ഹോമങ്ങൾ.

30ന് രാവിലെ 8ന് ശ്രീ നവചണ്ഡീ ഹോമം. പൂജ ഹോമാദികൾക്കു ആർട്ട് ഒഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിലെ വൈദിക പ്രമുഖർ നേതൃത്വം വഹിക്കും.
 ഒക്ടോബർ 2ന് രാവിലെ 9ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.