
പെരുമ്പാവൂർ: കോൺഗ്രസ് നേതാവും നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ കോൺഗ്രസ് മൈനോരിറ്റി സെൽ ജില്ലാ കമ്മിറ്റി പെരുമ്പാവൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി. മൈനോരിറ്റി സെൽ സംസ്ഥാന ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എൽദോ കെ. ചെറിയാന്റെ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബേസിൽ പോൾ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. വർഗ്ഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ.മുഹമ്മദ് കുഞ്ഞ്, മൈനോരിറ്റി സെൽ ജില്ലാ ഭാരവാഹികളായ ജോഷി പറൂക്കാരൻ, സലിം പുത്തുക്കാടൻ, സാം അലക്‌സ്, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു