
പെരുമ്പാവൂർ: പ്രമുഖ മത്സ്യവ്യാപാരിയും സ്വപ്ന പ്ലൈവുഡ്സ് ഉടമയുമായ നെടുന്തോട് ചെങ്ങൻചേരി സി.കെ. അബു (77) നിര്യാതനായി. തണ്ടേക്കാട് മുസ്ലിം ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ജമാഅത്ത് പ്രസിഡന്റ്, കോൺഗ്രസ് വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മുടിക്കൽ കുഴുപ്പിൽ കുടുംബാംഗം സുഹറ. മക്കൾ: നിസാർ (സ്വപ്ന ഫിഷറീസ് ), അൻസാർ (മെറ്റാ ബ്ലൂ ), നിഷ. മരുമക്കൾ: എം.എസ്. റഹീം (എവറസ്റ്റ് പ്ലൈവുഡ്സ്), ബബിത, മൈമൂന.