amritha

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ അമൃത സ്‌കൂൾ ഒഫ് മെഡിസിൻ കൊച്ചി, ഫരീദാബാദ് ക്യാമ്പസുകൾ ആദ്യ പത്തിൽ ഇടം നേടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) തയ്യാറാക്കിയ റാങ്കിംഗിൽ ഒമ്പതാം സ്ഥാനമാണ് അമൃത സ്‌കൂൾ ഒഫ് മെഡിസിന്. ഫാർമസി കോളേജുകളുടെ പട്ടികയിൽ കൊച്ചി അമൃത സ്‌കൂൾ ഒഫ് ഫാർമസി പതിനാലാം സ്ഥാനം നേടി. കൊച്ചി അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രി പട്ടികയിൽ പതിനാലാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ 2017 മുതലുള്ള ആദ്യ പത്തിലെ സ്ഥാനം ഇത്തവണയും അമൃത വിശ്വവിദ്യാപീഠം നിലനിർത്തി. അഞ്ച് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് ക്യാമ്പസുകളുടെ പ്രവർത്തന മികവാണ് ഗുണമായത്.