
മൂവാറ്റുപുഴ: സർക്കാർ നിർദ്ദേശിച്ച വികസന സദസ് നടത്തുകയില്ലെന്ന മൂവാറ്റുപുഴ നഗരസഭാ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ .രാകേഷ്, കെ .ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളും വികസന സദസ് നടത്തേണമെന്ന് സർക്കാർ നിർദ്ദേശിച്ചത്. 20 മുതൽ ഒക്ടോബർ 20 വരെ വികസന സദസ് നടത്തേണ്ട കാലയളവ് . എന്നാൽ നിർദ്ദേശം പാലിക്കെണ്ടെന്നാണ് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫിന്റെ ഭരണസമിതി തീരുമാനമെന്ന് ആർ.രാകേഷ് പറഞ്ഞു.