ആലുവ: ജി.എസ്.ടിയിലെ കുറവ് സാധാരണക്കാർക്ക് ഗുണകരമാകണമെങ്കിൽ പെട്രോൾ, ഡീസൽ വില കൂടി കുറക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ രണ്ട് വർഷമായി ധാരാളമായി ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഒരുരൂപ പോലും കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കുടുംബ ബഡ്ജറ്റിൽ ആശ്വാസമുണ്ടാകാൻ പാചക വാതകവിലയും കുറക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.