bavana
മാനാറി ഭാവന ലൈബ്രറി സംഘടിപ്പിച്ച ബിനു ടി. കുന്നപ്പിള്ളി അനുസ്മരണ ചടങ്ങിൽ എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് അവാർഡും മെമന്റോയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി സമ്മാനിക്കുന്നു

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിനു ടി. കുന്നപ്പിള്ളി അനുസ്മരണവും എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹൻ അദ്ധ്യക്ഷനായി. താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ പി.ജി. പ്രദീപ് കുമാർ, നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ,​ ലൈബ്രറി സെക്രട്ടറി പി.എം.ഷമീർ, ലൈബ്രേറിയൻ സുമിത ഗോപി ​ എന്നിവർ സംസാരിച്ചു.