ഫോർട്ടുകൊച്ചി: 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫോർട്ടുകൊച്ചി തുരുത്തിയിൽ ഉദ്ഘാടനം ചെയ്യുന്ന ഇരട്ട ഭവനസമുച്ചയങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗം സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ടി.കെ. അഷ്‌റഫ്, ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, ഷീബാലാൽ, സി.ഡി. വത്സലകുമാരി, പി.എസ്. രാജം, പ്രിയ പ്രശാന്ത് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ കെ.ജെ. മാക്സി എം.എൽ.എ (രക്ഷാധികാരി), മേയർ എം. അനിൽകുമാർ (ചെയർമാൻ), ടി.കെ. അഷറഫ് (ജനറൽ കൺവീനർ).