കളമശേരി: സെന്റ്പോൾസ് കോളേജിന് സമീപം സൈക്കിൾ യാത്രക്കാരൻ ലോറിതട്ടി മരിച്ചു. പള്ളിലാംകര എസ്.എൻ.ഡി.പി ഹാളിന് സമീപം താമസിക്കുന്ന തോഷിബ കമ്പനി മുൻ ജീവനക്കാരൻ ഏഴിപ്പുറത്ത് വീട്ടിൽ കെ. രാഘവനാണ് (70) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ഭാര്യ: സുലോചന. മക്കൾ: രാജേഷ്, രജനി.