കളമശേരി: ഫാക്ടിൽ സ്വച്ഛതാ വാരാഘോഷം ആചരിച്ചു. സർക്കുലറുകൾ, ബോധവത്കരണ ബാനറുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെയുള്ള ഡ്രൈവുകളോടെയാണ് കാമ്പയിൻ വാരാഘോഷം ആരംഭിച്ചത്. വകുപ്പ് മേധാവികൾ നടത്തിയ സ്വച്ഛതാപ്രതിജ്ഞയും നടന്നു. ഉദ്യോഗമണ്ഡൽ മെട്രോ യാർഡിൽ 350 തൈകൾ നട്ടുപിടിപ്പിച്ച് വൃക്ഷത്തൈ നടീൽഡ്രൈവ്, അമ്പലമേട് തടാകത്തിന് സമീപം 500 നദീതീരമരങ്ങളുള്ള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ തുടക്കം, ക്ലീൻലിനസ് ഡ്രൈവ്, ശുചിത്വ തൊഴിലാളികൾക്കായി ആരോഗ്യ, ശുചിത്വ സെഷനുകൾ, ശുചിത്വകിറ്റ് വിതരണം എന്നിവ നടന്നു.