മൂവാറ്റുപുഴ: തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷരനഗരിയിൽ സംഘടിപ്പിച്ച ഓണനിലാവ് 2025 വാർഡ് മെമ്പർ സജിത മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.എം. അഷ്റഫ് അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറിയും സർക്കിൾ സഹകരണ യൂണിയൻ മെമ്പറുമായ വി.എച്ച്. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. എം.എം. കബീർ, കെ.കെ. ഉമ്മർ, പി.കെ. നിസാർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടേയും മുതിർന്നവരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാകായിക മത്സരങ്ങൾ, വടംവലി,​ കൈകൊട്ടികളി എന്നിവയ്ക്കുശേഷം കൊച്ചിൻ സെർമണി അവതരിപ്പിച്ച ഗാനമേളയും കരിമരുന്നുപ്രയോഗവും നടന്നു.