കളമശേരി: കൈപ്പടമുകളിലെ മാർത്തോമാഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് , ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത്ത് ജോർജ് , വൈസ് പ്രസിഡന്റ് ഡെന്നി , ജില്ലാപ്രസിഡന്റ് ജയ്സൺ തുടങ്ങിയവർ പ്രതിഷേധിച്ചു. മഠം കൈയേറി നാശനഷ്ടം വരുത്തിയവർക്കെതിരെ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്തത് ദുർബലമായ വകുപ്പുകളാണെന്നും പൊലീസ് അക്രമികൾക്ക് കാവൽ നിൽക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.