കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വയോജന മന്ദിരത്തിന്റെയും വനിത വിശ്രമകേന്ദ്രത്തിന്റെയും നിർമ്മാണത്തിന് തുടക്കമായി. റോജി എം. ജോൺ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 12 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനി മോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ എന്നിവർ സംസാരിച്ചു.