കോതമംഗലം: ഹയർ സെക്കണ്ടറി എൻ.എസ്.എസ് നടപ്പാക്കുന്ന ജീവിതോത്സവം 2025 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സർഗശേഷിയും വ്യക്തിത്വവും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ജീവിതോത്സവം പദ്ധതി. സ്‌കൂൾ മാനേജർ ബാബു കൈപ്പിള്ളിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ. പി.ഒ. പൗലോസ്, ടി.പി.അഭിലാഷ്, സിന്ധു ഗണേശൻ, ജിബി പൗലോസ്, ബിന്ദു വർഗീസ്, എ.എസ്. സനീഷ്, പ്രീതി എൻ. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.