soniya
പുത്തൻകുരിശ് പഞ്ചായത്തിൽ വയോജനങ്ങൾക്കായി സ്ഥാപിച്ച പകൽവീട് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ വയോജനങ്ങൾക്കായി സ്ഥാപിച്ച പകൽവീടിന്റെ പ്രവർത്തനം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ

എൽസി പൗലോസ്, ശ്രീരേഖ അജിത്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഷിബു, മെമ്പർമാരായ ഉഷ വേണുഗോപാൽ, അജിത ഉണ്ണിക്കൃഷ്ണൻ, ഷാനിഫ ബാബു, എം.എം. ലത്തീഫ്, സജിത പ്രദീപ്, ബെന്നി പുത്തൻ വീടൻ, സുബിമോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബിനിത പീ​റ്റർ, ഷാജി ജോർജ്, സി.ജി. നിഷാദ്, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രേമലത എന്നിവർ പങ്കെടുഞ്ഞു. വടവുകോട് കാളവയലിലെ പോൾ പി. മാണി ഓഡി​റ്റോറിയത്തിന് സമീപമാണ് പകൽ വീട്.