cpm
എം.എം. ലോറൻസ് അനുസ്മരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച എം.എം. ലോറൻസ് അനുസ്മരണം എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ.എ.ജി. ഉദകുമാർ അദ്ധ്യക്ഷനായി. സി.കെ. മണിശങ്കർ, അഡ്വ.കെ.ആർ. ജയചന്ദ്രൻ, വി.ടി. ശിവൻ, അഡ്വ.എ.എൻ. സന്തോഷ്, കെ.ടി. എൽദോ, അംബിക സുദർശൻ, അജുന ഹാഷിം, എൻ.വി. മഹേഷ്, ജോജോസഫ് എന്നിവർ സംസാരിച്ചു.