office

അങ്കമാലി: ബി.ജെ.പി മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ജില്ല പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ പാല ജംഗ്ഷനിലെ പുതുശേരി ടവറിൽ ഒന്നാം നിലയിലാണ് ഓഫീസ്. ബി.ജെ.പി മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എൻ. മണി അദ്ധ്യക്ഷനായി. അങ്കമാലി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ്, സി.എം. ബിജു, കെ.വി. ബിന്ദു, എൻ. മനോജ്, ലിന്റോ, വി.എൻ. സുഭാഷ്, സോമൻ വിജയൻ, സന്ദീപ് ശങ്കർ, വാസന്തി പ്രശാന്ത്, സിഷോയി ഗംഗാധരൻ, എം.വി മജു, മധു നായർ തുടങ്ങിയവർ സംസാരിച്ചു.