കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതിനായി രണ്ട് സെന്റിൽ കുറയാത്ത സ്ഥലം പഞ്ചായത്ത് നിർദ്ദേശിക്കുന്നയാളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ സന്നദ്ധരായ ഉടമകളിൽ നിന്ന് ഓഫറുകൾ ക്ഷണിക്കുന്നു. സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾ സഹിതം ഒക്ടോബർ 5 ന് 3 മണിക്ക് മുമ്പായി വി.ഇ.ഒ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.