mla
ടി.ജി.കാർത്തികേയൻ പുരസ്കാരം സിനിമാതാരം കുഞ്ചന് പി വി ശ്രീനിജിൻ എംഎൽഎ സമ്മാനിക്കുന്നു

കാക്കനാട്: ചക്കരപ്പറമ്പ് എ.കെ.ജി സ്മാരക വായനശാലാ ഏർപ്പെടുത്തിയ ഒൻപതാമത് ടി.ജി. കാർത്തികേയൻ പുരസ്കാരം സിനിമാതാരം കുഞ്ചന് സമ്മാനിച്ചു. 50 വർഷത്തിലേറെയായി 750 ൽപരം ചലച്ചിത്രങ്ങളിൽ അഭിനയിച്ച് സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ചടങ്ങ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എ. ഷഫീക്ക്, വി.കെ. പ്രകാശൻ, പി.കെ. മിറാജ്, പി.എ. നാദിർഷ എന്നിവർ സംസാരിച്ചു.