കോതമംഗലം: അസോസിയേഷൻ ഒഫ് പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രിയുടെ അഖില കേരള പി.ജി.കൺവെൻഷൻ ഈ മാസം 26,27,28 എന്നീ തീയതികളിൽ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ നടക്കും. നൂതന ചികിത്സാ രീതികളുടെ ട്രെയിനിംഗ് ശില്പശാല, വിദഗ്‌ദ്ധരുടെ ക്ലാസുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 27ന് രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എം.മനോജ് കൺവൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ഡോ. ഏക്ത ഖോസ്ല അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ., എം.ബി.എം.എം.അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, കോളേജ് പ്രിൻസിപ്പൽ ഡോ.ബൈജു പോൾ കുര്യൻ തുടങ്ങിയവർ സംസാരിക്കും.