അങ്കമാലി: മഞ്ഞപ്ര നടുവട്ടം ജെ.ബി.എസ് എൽ.പി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 1.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. എം.എൽ.എ മുൻകൈയെടുത്ത് അനുവദിച്ച 66 ലക്ഷം രൂപ വിനിയോഗിച്ച് പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണം നടന്നുവരികയാണ്. ഈ തുക അപര്യാപ്തമായതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്ന് തുക അനുദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്.