em-road
ഏലൂർ നഗരസഭ ഓഫീസിലേക്കുളള റോഡിൽ ചെളിവെള്ളം നിറഞ്ഞ് യാത്ര ദുരിതമായതോടെ ഫയർഫോഴ്സെത്തി വെള്ളമടിച്ച് വൃത്തിയാക്കുന്നു

കളമശേരി: ചെളിനിറഞ്ഞ റോഡിൽ തെന്നിമറിഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്. ഏലൂർ നഗരസഭാ ഓഫീസിലേക്കുള്ള പ്രധാന റോഡിലാണ് അരകിലോമീറ്റർ നീളത്തിൽ ചെളിനിറഞ്ഞത്. ഒരാഴ്ചയായി നഗരസഭാ ഓഫീസിന് തൊട്ടടുത്ത് ഗോഡൗൺ നിർമ്മാണത്തിന് ചെങ്കൽപ്പൊടി അടിക്കുന്നുണ്ട്. ലോറിയിൽനിന്ന് റോഡിൽ വീഴുന്ന ചെമ്മണ്ണ് മഴപെയ്തതോടെ കുഴഞ്ഞ് ചെളിയായി കാൽനടയാത്രക്കാർക്കും ദുരിതമായി. ഫയർഫോഴ്സെത്തി ശക്തിയായി വെള്ളമടിച്ച് കഴുകിയെങ്കിലും പൂർണമായും വൃത്തിയായില്ല. വെയിൽകൊണ്ട് ഉണങ്ങിയതോടെ വാഹനം പോകുമ്പോൾ പൊടി ശല്യവുമായി.