പറവൂർ: നാഷണൽ സർവീസ് സ്കീം ദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിതോത്സവം 2025 പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും മനുഷ്യവലയം സൃഷ്ടിച്ചു. ഫ്ളാഷ്മോബും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എസ്. പ്രീതി അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ സി.കെ. ബിജു, പ്രോഗ്രാം ഓഫീസർ പി.ആർ. സംഗീത, പ്രജിത് പി. അശോക് എന്നിവർ സംസാരിച്ചു.