പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത്, വാവക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദദിനം ആഘോഷിച്ചു. അസ്ഥി സാന്ദ്രത പരിശോധന, മെഡിക്കൽ ക്യാമ്പ്, വിളംബരജാഥ, ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പി.വി. ബീന, ലൈജു ജോസഫ്, മിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഡോ. ടി.ഡി. ദിജി എലിപ്പനി പ്രതിരോധ ബോധവത്കരണ ക്ളാസെടുത്തു.