കാലടി: സമഗ്ര ശിക്ഷ കേരളം ക്ലാസ് റൂം ആൻഡ് ലാബ് പദ്ധതി നീലീശ്വരം ഗവ. എൽ.പി.എസിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ ഉദ്ഘാടനം ചെയ്തു. 3, 4 ക്ലാസുകളിൽ മലയാളം, ഗണിതം, ഇംഗ്ലീഷ്, പരിസര പഠനം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രധാനാദ്ധ്യാപിക കെ.വി. ലില്ലി പറഞ്ഞു. അങ്കമാലി ഉപജില്ല ബി.പി.സി കെ.എൻ. ഷിനി, വാർഡ് മെമ്പർ വിജി രജി, അങ്കമാലി ബി.ആർ.സി കോഓർഡിനേറ്റർ സന്തോഷ്, പി.ടി.എ പ്രസിഡന്റ് കരിഷ്മ വിമൽ, പ്രകാശ് പറക്കാട്ട്, പാപ്പച്ചൻ, വിനു ജോൺ ചിറ്റുപ്പറമ്പൻ, ടി.എൽ. പ്രദീപ്, കെ.എസ്. ബിനുമോൾ കെ.എസ് എന്നിവർ സംസാരിച്ചു.