കാക്കനാട്: പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ രണ്ടിന് സമാപിക്കും. സാംസ്കാരിക സമ്മേളനം കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഉപദേശസമിതി പ്രസിഡന്റ് വിനീസ് ചിറക്കപ്പടി അദ്ധ്യക്ഷനായി. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.എസ്. ഷിജു ,എം.എം. മഹേഷ്, ശങ്കരവാര്യർ, നിർമ്മലാനന്ദ്, എം.എസ്. അനിൽകുമാർ, വി. ടി. ഹരിദാസ്, ശശിധര പണിക്കർ, പി.സി. മനൂപ്, പ്രഷോഭ്, മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.