കൊച്ചി: കേരള സ്‌ക്രാപ് മർച്ചന്റ്‌സ് അസോസിയേഷൻ (കെ.എസ്.എം.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ സംരക്ഷണറാലിയും അവകാശപത്രിക സമർപ്പണവും ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് കാലടി അദ്ധ്യക്ഷനാകും. ജില്ലാ ഭാരവാഹികളായ റഷീദ് കാലടി, റാഫി എടയാടി, സിദ്ധിക് മൂവാറ്റുപുഴ, ജലാൽ പട്ടിമറ്റം, മുഹമ്മദാലി എന്നിവർ വിശദീകരിച്ചു.