പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രഭൂമിയിൽ അതിക്രമം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങൾക്കെതിരെയും ഭൂവുടമയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. റോഷൻകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനാസ്ഥ കാട്ടിയാൽ ബി.ജെ.പി ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി.