അങ്കമാലി: തുറവൂർ പഞ്ചായത്തിൽസമഗ്രമായ വേസ്റ്റ് നിർമാർജന പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചിലവഴിച്ച് 475 കുടുംബങ്ങൾക്ക് ബയോ ബിന്നുകൾ വിതരണം ചെയ്യുന്നു. ബയോ ബിന്നുകളുടെ വിതരണം പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. നേരത്തെ എല്ലാ വാർഡുകളിലും മിനി എം.സി.എഫും ജംഗ്ഷനുകളിൽ ബോട്ടിൽ ബൂത്തുകളും പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബാസ്ക്കറ്റുകളും സ്ഥാപിച്ചിരുന്നു. കടകൾക്ക് വേസ്റ്റ് ബിന്നുകളും നൽകി. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ വീടുകളിലേക്ക് ബയോ ബിന്നുകൾ വിതരണം ചെയ്തത്.
തുറവൂർ പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി തങ്കച്ചൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാരായ ഷിബു പൈനാടത്ത്, രജനി ബിജു, വി. രഞ്ജിത് കുമാർ, എം.എം. പരമേശ്വരൻ വി.ഇ.ഒ അനീഷ് എന്നിവർ പ്രസംഗിച്ചു