ചോറ്റാനിക്കര: ആമ്പല്ലൂർ പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കുക, വഴിവിളക്കുകൾ പുന:സ്ഥാപിക്കുക, തീരദേശറോഡിന്റെ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്നടത്തി. എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറി സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് സമിതി പ്രസിഡന്റ് ലളിത മാധവൻ അദ്ധ്യക്ഷയായി. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം ഭാരവാഹികളായ കെ.എസ്. പ്രദീപ്, വിജയൻ കീഴേത്ത്, കെ.കെ. വിജയൻ, സി.എൻ. വേണു, തുഷാർ, അശോക്‌കുമാർ, തിരുമേനി, അനിൽകുമാർ, അക്ഷയ്, മനോജ്, ശ്രീജ വിജേഷ്, രാജൻ എന്നിവർ നേതൃത്വം നൽകി.