
കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ആനി ജോസ് അദ്ധ്യക്ഷയായി. സുവർണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച മിനി ഹാൾ കരിവള്ളൂർ മുരളി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പഞ്ചായത്തു പ്രസിഡന്റ് ജോയ് അവോക്കാരൻ, താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, വിജിറെജി, ഷിൽബി ആന്റണി, പി.ജെ.ബിജു, സതി ഷാജി എന്നിവർ സംസാരിച്ചു. സുവർണ ജൂബിലി സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് 3ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. നീലീശ്വരത്ത് നിന്നും മുണ്ടങ്ങാമറ്റം ലൈബ്രറി വരെ സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷൈൻ .പി. ജോസ് പറഞ്ഞു.