sna
ഫോറസ്റ്റ് ഉദ്യോഗസ്ഥർ മലമ്പാമ്പിനെ പിടികൂടുന്നു

കാക്കനാട്: ചെമ്പുമുക്ക് കാട്ടാമറ്റം പാടത്തിനു സമീപത്തുള്ള കോഴിഫാമിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ഫാമിലെ തൊഴിലാളികൾ മലമ്പാമ്പിനെ കണ്ടത്. തുടർന്ന് ഫാമിന്റെ ഉടമ സി.എസ്. വിനോദ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. കോടനാട് ഡിവിഷനിലെ ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ പിടികൂടി. പാമ്പിന് 8 അടിയോളം നീളവും 15 കിലോ ഭാരവുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.