kochi

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 -2026 വാർഷിക പദ്ധതിയുടെ ഭാഗമായി 108 വായനശാലകൾക്ക് നൽകുന്ന ലാപ് ടോപ് , പ്രൊജക്ടർ സൗണ്ട് സിസ്റ്റം എന്നിവയുടെ വിതരണം ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.ബെന്നി ബഹനാൻ എം.പി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ ജീ.പ്രിയങ്ക മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി.കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.