
കൊച്ചി: പൂത്തോട്ട കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ജീവിതോത്സവം പദ്ധതി ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിച്ചു. കൗമാരക്കാരായ വിദ്യാർത്ഥികളുടെ കലാകായിക മികവുകളെ സമൂഹത്തിനുതകും വിധം പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പംഅവരുടെ സമഗ്ര വ്യക്തിത്വവികാസം സാദ്ധ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം. വാർഡ്മെമ്പർ എ.എസ്.കുസുമൻ, ഷൈമോൻ, എസ്.എൻ.ഡി.പി.ശാഖായോഗം വൈസ് പ്രസിഡന്റ് പി.എസ്. അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, പ്രിൻസിപ്പൽ സ്വപ്നവാസവൻ, പ്രോഗ്രാം ഓഫീസർ കെ.എസ്. ദീപ്തിമോൾ എന്നിവർ സംസാരിച്ചു.