
ആലുവ: മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെ കരുത്തരെ കൈക്കരുത്താൽ കീഴടക്കി പൊലീസുകാരൻ ദേശീയ പൊലീസ് റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. ഹരിയാനയിലെ മധുപനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച് പഞ്ചഗുസ്തി മത്സരത്തിൽ റൂറൽ ജില്ലയിലെ സിവിൽ പൊലീസ് ഓഫീസർ എ.എൻ സനീഷിനാണ് വെള്ളി മെഡൽ നേടിയത്. 85 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. മുൻ വർഷങ്ങളിൽ ഇതേ ഇനത്തിൽ സ്വർണ - വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. പെരുമ്പാവൂർ ഐമുറി സ്വദേശിയാണ്. സനീഷിനെ ജില്ലാ പൊലീസ് മേധാവി എം. ഹേമലത അഭിനന്ദിച്ചു.