കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ വിദ്യാരംഭചടങ്ങ് കുമ്പളങ്ങിയിൽ നടക്കും. തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭയുമായി ചേർന്ന് ഗുരുവരമഠത്തിൽ ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ രാവിലെ 9.30ന് എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാർ വിദ്യാരംഭം ഉദ്ഘാടനം ചെയ്യും.
കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ഗുരുവരമഠം രക്ഷാധികാരിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ, ചിന്മയമിഷൻ ചീഫ് അക്കാഡമിക് കോഓർഡിനേറ്റർ ഡോ. ലീലാ രാമമൂർത്തി എന്നിവർ കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ രണ്ടാമത് മിശ്രഭോജനം നടത്തിയ ഇടമാണ് ഗുരുവരമഠം.
വിദ്യാരംഭം രജിസ്ട്രേഷന് വിളിക്കുക: 8304867973 / 9645634313 / 9778739781