നെടുമ്പാശേരി: സിയാൽ നിർമ്മിച്ച എയർപോർട്ട് റിംഗ് റോഡ് ഇന്ന് കല്ലുംകൂട്ടത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂർ പഞ്ചായത്തിൽ ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിംഗ് റോഡ്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. 40 കോടി രൂപ ചെലവിൽ സിയാൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.