പെരുമ്പാവൂർ: പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ പേവിഷബാധ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി മൃഗങ്ങൾക്കുള്ള വാക്സിനേഷൻ ഇന്ന് തുടങ്ങും. 27ന് അവസാനിക്കും.​ കുത്തിവയ്പ്പ് എടുക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഇന്ന് രാവിലെ 9ന് പെരുമ്പാവൂർ മൃഗാശുപത്രി, 10.30ന് കടുവാൾ പ്രീമെട്രിക് ഹോസ്റ്റൽ, 11ന് വല്ലം പള്ളിപ്പടി, 11.30ന് കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി അങ്കണവാടി, 12ന് ചക്കരക്കാട്ട് കാവ്, 12.30ന് തുരുത്തിപ്പറമ്പ്. വെള്ളിയാഴ്ച രാവിലെ 10ന് പൂപ്പാനി റേഡിയോ സെന്റർ, 10.30ന് കാരാട്ടുപള്ളിക്കര അങ്കണവാടി, 11ന് ഇടയ്ക്കാട്ടുകുളം റോഡ്, 11.30ന് 14-ാം നമ്പർ അങ്കണവാടി, 12ന് മരുത് കവല, 12.30ന് പാറക്കണ്ടം (കെ.എസ്.ആർ.ടി.സിക്ക് സമീപം.), 1ന് ഇ.എം.എസ് ടൗൺ ഹാൾ പരിസരം. ശനിയാഴ്ച രാവിലെ 10ന് മജീദ് മരക്കാർ റോഡ് അംഗൻവാടിക്ക് സമീപം, 10.30ന് പെരിയാർവാലി ക്ലബ്, 11ന് പട്ടാൽ ഷോപ്പിംഗ് കോംപ്ലക്‌സ്, 11.30ന് എം.കെ.എം സൺഡേ സ്‌കൂൾ, 12ന് നാഗഞ്ചേരിമന കവല, 12.30ന് ഇരിങ്ങോൾ മുല്ലയ്ക്കൽ കവല. വിവരങ്ങൾക്ക് ഫോൺ: 9446869270.