പെരുമ്പാവൂർ: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ അയൽവാസി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം മുടിക്കൽ പെരിയാർ ജംഗ്ഷന് സമീപം ചക്കാലപ്പറമ്പിൽ വീട്ടിൽ റോയിയെ (54)ആണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരാതിക്കാരിയായ വയോധിക വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്